---
title: "ബ്ലൂ നൈൽ പേരാമ്പ്ര എൽ.എൽ.പി റിസോർട്ട് പ്രോജക്ടിന് 3-ാം തീയതി ശിലാസ്ഥാപനം"
english_title: "Blue Nile Perambra LLP Resort Project Foundation Stone Laying Ceremony on the 3rd"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312417/blue-nile-perambra-llp-resort-project-foundation-stone-laying-ceremony-on 3rd"
published_at: "2025-09-01T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b5a62681861_2_0000_ATTACH__copy.JPG"
keywords: []
---

# ബ്ലൂ നൈൽ പേരാമ്പ്ര എൽ.എൽ.പി റിസോർട്ട് പ്രോജക്ടിന് 3-ാം തീയതി ശിലാസ്ഥാപനം

> **Lead Summary:** **പേരാമ്പ്ര:** കെ.എം.സി.സി പേരാമ്പ്ര കൂട്ടായ്മ രൂപീകരിച്ച ബിസിനസ് സംരംഭമായ ബ്ലൂനൈല്‍ പേരാമ്പ്ര എല്‍.എല്‍.പി കമ്പനി വയനാട്ടില്‍ ആരംഭിക്കുന്ന റിസോര്‍ട്ടിന്റെ ശിലാസ്ഥാപനം സെപ്റ്റംബർ 3 വൈകുന്നേരം 4 മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.മേപ്പാടി പഞ്ചായത്തിലെ ചുണ്ടേല്‍-ഊട്ടി റോഡിലെ കുന്നംപറ്റയിലാണ് റിസോര്‍ട്ടിന് തുടക്കം കുറിക്കുന്നത്.

## Article Content

**പേരാമ്പ്ര:** കെ.എം.സി.സി പേരാമ്പ്ര കൂട്ടായ്മ രൂപീകരിച്ച ബിസിനസ് സംരംഭമായ ബ്ലൂനൈല്‍ പേരാമ്പ്ര എല്‍.എല്‍.പി കമ്പനി വയനാട്ടില്‍ ആരംഭിക്കുന്ന റിസോര്‍ട്ടിന്റെ ശിലാസ്ഥാപനം സെപ്റ്റംബർ 3 വൈകുന്നേരം 4 മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.മേപ്പാടി പഞ്ചായത്തിലെ ചുണ്ടേല്‍-ഊട്ടി റോഡിലെ കുന്നംപറ്റയിലാണ് റിസോര്‍ട്ടിന് തുടക്കം കുറിക്കുന്നത്.

ഒരു ലക്ഷം രൂപയുടെ ഷെയര്‍ എന്ന രീതിയിലാണ് ആദ്യം ഫണ്ട് സമാഹരിച്ചത്. നിലവില്‍ പുതിയ ഷെയറുകള്‍ 1.10 ലക്ഷം രൂപ നിരക്കിലാണ് സ്വീകരിക്കുന്നത്.പത്രസമ്മേളനത്തില്‍ ഡെസിഗ്‌നേറ്റഡ് പാര്‍ട്ട്ണര്‍മാരായ ടി.സി. മുഹമ്മദ്, കെ. കുഞ്ഞലവി, അസിസ്റ്റന്റ് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ പി.കെ. നാസര്‍ മാസ്റ്റര്‍, പ്രോജക്ട് എഞ്ചിനീയര്‍ മുഹമ്മദ് ഷാഹിം എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312417/blue-nile-perambra-llp-resort-project-foundation-stone-laying-ceremony-on 3rd)